2012, മേയ് 13, ഞായറാഴ്‌ച

സംവരണത്തെ എതിര്‍ക്കുന്നവര്‍ സമര ചരിത്രത്തെ മറക്കരുത്: എം കെ മനോജ്കുമാര്‍





പന്തളം: സംവരണത്തെ എതിര്‍ക്കുന്നവര്‍ സമര ചരിത്രത്തെ മറക്കരുതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ അഭിപ്രായപ്പെട്ടു. പന്തളം വ്യാപാര ഭവനില്‍ പത്തനംതിട്ട ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള സ്വകാര്യമേഖലയിലെ സംവരണം എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമുതലിന്റെ ഉടമസ്ഥര്‍ സ്വകാര്യ മുതലാളിമാര്‍ ആവുകയും ഇന്ത്യയിലെ ദരിദ്രരുടെ വിയര്‍പ്പിന്റെ അംശം കൊണ്ട് നേടിയതെല്ലാം കുത്തകകള്‍ക്ക് തീറെഴുതുകയുമാണെന്നായിരുന്നു സെമിനാറില്‍ ഉയര്‍ന്ന അഭിപ്രായം. പൊതു ഖജനാവിന്റെ ആനുകൂല്യങ്ങള്‍ കൊണ്ട് തടിച്ചു കൊഴുക്കുന്ന സ്വകാര്യമേഖല സാമൂഹിക നീതി സംരക്ഷണത്തില്‍ പിന്നോക്കകാരെ അവഗണിക്കുകയാണെന്നും സെമിനാര്‍ സൂചിപ്പിച്ചു. സര്‍ക്കാരുകള്‍ മാറുന്നതല്ലാതെ അവഗണിക്കപ്പെടുന്നവനോടുള്ള മനോഭാവം മാറുന്നില്ലെന്നായിരുന്നു പൊതു അഭിപ്രായം. ഒന്നിച്ചു നിന്നാല്‍ മാത്രമേ ഈ ആനുകൂല്യങ്ങള്‍ നേടാന്‍ കഴിയൂ എന്ന് സെമിനാര്‍ ഓര്‍മ്മിപ്പിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന സമിതിയംഗം ഒ അലിയാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഖജാന്‍ജി മന്‍സൂര്‍ അധ്യക്ഷത വഹിച്ചു. ആര്‍.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് ജ്യോതിഷ് പെരുമ്പുളിക്കല്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് എച് സക്കീര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ