കണ്ണൂര്‍: സി.പി.എമ്മും ലീഗും അവരവരുടെ ശക്തി കേന്ദ്രങ്ങളി ല്‍ മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തനം സ്വാതന്ത്യ്രം ന ല്‍കാത്തതാണ് ജില്ലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുന്നതെന്നും ഇത്തരത്തിലുള്ള അസഹിഷ്ണുത അവസാനിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാവണമെന്നും എസ്.ഡി.പി.ഐ ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് സാമുദായിക നിറം നല്‍കി വര്‍ഗീയ വല്‍ക്കരിച്ച് നേട്ടം കൊയ്യാനാണ് മുസ്്ലിം ലീഗും സി.പി.എമ്മും ശ്രമിക്കുന്നത്. ഇത്തരക്കാര്‍ ഇപ്പോ ള്‍ ക്വാട്ടേഷന്‍ രാഷ്ട്രീയത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഒഞ്ചിയത്ത് ടി പി ചന്ദ്രശേഖരന്റെ ദാരുണ കൊലപാതകത്തില്‍ പോലും കണ്ണൂരിലെ ക്വട്ടേഷന്‍ രാഷ്ട്രീയത്തിന്റെ പങ്ക് പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.
ഭരണ സ്വാധീനമുപയോഗിച്ച് ജില്ലയില്‍ മുസ്്ലിം ലീഗും ക്വട്ടേഷന്റെ തണല്‍ പറ്റുകയാണെന്നും പ്രമേയം കുറ്റപ്പെടുത്തി. തറ വിസ്തൃതിയുടെയും നിര്‍മിതിയുടെ ഘടകങ്ങളുടെയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കെട്ടിട നികുതി വര്‍ധനവ് ജനദ്രോഹപരമാണ്. ഇത് അഴിമതിക്ക് വകവെയ്ക്കുമെന്നും സമ്മേളനം അംഗീകരിച്ചി പ്രമേയത്തില്‍ വ്യക്തമാക്കി. നൂറുകണക്കിന് ജനങ്ങള്‍ ദിവസവും എത്തിച്ചേരുന്ന പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മാലിന്യ നിക്ഷേപം കൊണ്ട് പൊറുതിമുട്ടുന്ന ജില്ലയിലെ പെട്ടിപ്പാലം, ചേലോറ നിവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാവണം.
മാലിന്യത്താല്‍ വീര്‍പ്പുമുട്ടി കുടിവെള്ളം പോലും മലിനപ്പെടുന്നതും വിവിധതരം രോഗങ്ങളും കുട്ടികളില്‍ ആരോഗ്യ പ്രശ്നം സൃഷ്ടിക്കുകയും ചെയ്യുന്നത് അധികാരികള്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും സമ്മേളനം മുന്നറിയിപ്പ് നല്‍കി.ജില്ലാപ്രസിഡന്റ് കെ മുഹമ്മദ് കുഞ്ഞി, സജീര്‍ കീച്ചേരി, ബി ഹാഷിം, ശംസുദ്ദീന്‍ മൌലവി പ്രമേയം അവതരിപ്പിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ