2012, മേയ് 24, വ്യാഴാഴ്‌ച

സി.പി.എമ്മിന്റെ കലാപനീക്കങ്ങളെ കരുതിയിരിക്കുക: പോപുലര്‍ ഫ്രണ്ട്




കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ മറവില്‍ മലബാറില്‍ സി.പി.എം നടത്താനിരുന്ന വന്‍ കലാപത്തിന്റെ സൂചനകളാണ് പുറത്തു വന്നിരിക്കുന്നതെന്നു പോപുലര്‍ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്്ദുല്‍ ഹമീദ് പറഞ്ഞു.

ഇതിനെതിരേ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണം. കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ച ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണദ്ദേഹം ഇങ്ങനെ പറഞ്ഞത്. ചന്ദ്രശേഖരന്റെ ഭാര്യ രമ, രമയുടെ പിതാവ് മാധവന്‍ തുടങ്ങിയവരുമായി അദ്ദേഹം സംസാരിച്ചു. പാര്‍ട്ടി വിട്ട് ആര്‍.എം.പി രൂപീകരിച്ച ചന്ദ്രശേഖരനെ വധിക്കുകയും അതിന്റെ കുറ്റം എന്‍.ഡി.എഫിനു മേല്‍ചാര്‍ത്തി വന്‍ കലാപം നടത്താനുമാണ് സി.പി.എം പദ്ധതിയിട്ടത്. കൊലയാളികളുടെ വാഹനത്തിനു മുകളില്‍ ‘മാശാ അല്ലാഹ്’ എന്ന അറബി സ്റിക്കര്‍ പതിച്ചതും പാര്‍ട്ടി പത്രവും ചാനലും മതതീവ്രവാദ ബന്ധത്തെക്കുറിച്ച കഥ പ്രചരിപ്പിക്കുന്നതും കൊടി സുനിയുടെ കൂട്ടാളിയായ റഫീഖിനെ എന്‍.ഡി.എഫായി ചിത്രീകരിച്ചതുമെല്ലാം ആസൂത്രിതമാണ്. ഇതുവരെ പുറത്തു വന്ന വിവരങ്ങള്‍ വിരല്‍ ചൂണ്ടുന്നതങ്ങോട്ടാണ്. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളാണ് പരിക്കേറ്റ കൊലയാളിക്ക് ചികില്‍സ ഉറപ്പാക്കിയത്. കൊലയ്ക്കു ശേഷം പ്രതികളെത്തിയത് കൂത്ത് പറമ്പ് ഓഫിസിലാണ്. 2006ല്‍ തലശ്ശേരിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് ഫസലിനെ ക്രൂരമായി വധിച്ചതിനു ശേഷം കുറ്റം ആര്‍.എസ്.എസിനു മേല്‍ ചാര്‍ത്തി അവിടെയും വര്‍ഗീയ കലാപത്തിനു സി.പി.എം പദ്ധതിയിട്ടതായാണ് ഇപ്പോള്‍ സി.ബി.ഐ കണ്െടത്തിയത്. ഫസലിനെയും ചന്ദ്രശേഖരനെയും കൊല്ലിച്ചത് ഒരേ സംഘമാണെന്നും അബ്്ദുല്‍ഹമീദ് പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ