2012, മേയ് 6, ഞായറാഴ്‌ച

ഭയത്തില്‍ നിന്നു മോചനമേകാന്‍ കര്‍മപദ്ധതികള്‍ ആവിഷ്കരിക്കും




കോഴിക്കോട്: ഇടതുപക്ഷ ഏകോപനസമിതി നേതാവ് ടി പി ചന്ദ്രശേഖരന്റെ ദാരുണവും കിരാതവുമായ കൊലപാതകത്തില്‍ എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ് അതീവ ഉത്കണ്ഠ രേഖപ്പെടുത്തി.
തന്റെ ജീവന് ഭീഷണിയുണ്െടന്ന് ചന്ദ്രശേഖരന്‍ പറഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, ഡി.ജി.പി ജേക്കബ് പുന്നൂസ്  എന്നിവര്‍ പറയുമ്പോള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്ത്വം ഉറപ്പുവരുത്തേണ്ട ഭരണകൂടത്തിന്റെ നിസ്സഹായാവസ്ഥായാണ് പ്രകടമാവുന്നത്. മുസ്്ലിം ലീഗ് ഭരിക്കുമ്പോള്‍ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടതും പേരാമ്പ്രയില്‍ ഇന്നലെ ലീഗ് പ്രവര്‍ത്തകര്‍ നാഷണല്‍ കോണ്‍ഫറന്‍സ് സംസ്ഥാന സെക്രട്ടറി എന്‍ കെ അബ്ദുല്‍ അസീസിനെ അക്രമിച്ചതും നാദാപുരം മേഖലയില്‍ സി.പി.എം പാര്‍ട്ടി കോടതി നടപ്പാക്കുന്ന അതിക്രമങ്ങളും ഭരണകൂട വീഴ്ചയുടെ ഉദാഹരണങ്ങളാണ്.
 ഈ അവസരത്തില്‍ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ ഭയത്തില്‍ നിന്നും മോചനം ഏകാനും എസ്.ഡി.പി.ഐ കര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് ജില്ലയില്‍ വ്യാപകമായി പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു.
അക്രമരാഷ്ട്രീയത്തിനെതിരേ ഇന്നു മണ്ഡലം കേന്ദ്രങ്ങളില്‍ മൌനജാഥയും ഉപവാസ സമരവും സംഘടിപ്പിക്കും.
ജില്ലാ പ്രസിഡന്റ് കുഞ്ഞമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം ടി അബുഹാജി, ജനറല്‍ സെക്രട്ടറി ഇസ്മായില്‍ കരമന, സെക്രട്ടറിമാരായ എം വി റഷീദ് മാസ്റര്‍, മുസ്തഫ കൊമ്മേരി, ട്രഷറര്‍ സി മുഹമ്മദ് മാസ്റര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ