2012, ഏപ്രിൽ 16, തിങ്കളാഴ്‌ച

ഫ്രറ്റേണിറ്റി ഫോറം ഹെല്‍ത്ത് സെമിനാര്‍



മകുവൈത്ത്: ഹെല്‍ത്തി ലൈഫ് ഹാപ്പി ലൈഫ് എന്ന പ്രമേയവുമായി കുവൈത്ത് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കുവൈത്തില്‍ ആരംഭിച്ച പൊതുജനാരോഗ്യ കാംപയിന്റെ ഭാഗമായി റൌദ ജംയ്യയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഹെല്‍ത്ത് സെമിനാര്‍ വെറിട്ടൊരു അനുഭവമായി.   
ജമിയത്തുല്‍ ഇസ്ലാഹ് ചെയര്‍മാന്‍ ഡോ. സുലൈമാന്‍ ശെത്തി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കിഫ് പ്രസിഡന്റ് അബ്ദുസ്സലാം പാങ്ങ് അധ്യക്ഷത വഹിച്ചു.ആരോഗ്യ ബോധവല്‍ക്കരണ ക്ളാസില്‍ ഡോ. അബ്ദുര്‍റഹ്മാന്‍ (ജഹറ ഗവ. ഹോസ്പിറ്റല്‍) 'ആരോഗ്യവും ഇസ്ലാമും' എന്ന വിഷയത്തിലും ഡോ. തോമസ് ഐസക് (സബ ഗവ. ഹോസ്പിറ്റല്‍) 'ഹൃദ്രോഗം' എന്ന വിഷയത്തിലും ക്ളാസെടുത്തു. കര്‍ണാടക മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഹസന്‍ യൂസുഫ്, കെ.കെ.എം.എ ഡി.കെ വിങ് പ്രസിഡന്റ് എസ് എം ബഷീര്‍ ആശംസകളര്‍പ്പിച്ചു.  കിഫ് അംഗങ്ങള്‍ കായിക-വ്യായാമ പ്രദര്‍ശനവും അവതരിപ്പിച്ചു. വ്യായാമവും ആരോഗ്യവും എന്ന സൌജന്യ കൈപ്പുസ്തകം മലയാളം, തമിഴ്, കന്നട, ഉര്‍ദു, ഇംഗ്ളീഷ് എന്നീ ഭാഷകളില്‍ വിതരണവും ചെയ്തു. അബ്ദുല്‍ബാരി (കേരള) ഖിറാഅത്ത് നടത്തി. സിക്കന്തര്‍ പാഷ (തമിഴ്നാട്) സ്വാഗതവും സിറാജുദ്ദീന്‍ (കര്‍ണാടക) നന്ദിയും പറഞ്ഞു.






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ