പ്രത്യക്ഷരം


'ഇന്ത്യയിലെ മുസ്ലിംകള്‍ തീവ്രവാദികളായി മുദ്രകുത്തപ്പെട്ടുകഴിഞ്ഞു.കാശ്മീരികള്‍,നാഗര്‍,മണിപ്പൂരികള്‍
ഛത്തീസ്ഗഡിലെയും ജാര്‍ഖണ്ഡിലെയും ആദിവാസികള്‍ എല്ലാം തീവ്രവാദികള്‍ .ഇപ്പോള്‍ ഇന്ത്യയില്‍ തീവ്രവാദികളല്ലാത്ത ഒരേയൊരു കൂട്ടര്‍ഇംഗ്ലീഷ്സംസാരിക്കുന്ന സാമ്പത്തിക ശേഷിയുള്ള എന്നെപോലുള്ള മേല്‍ജാതി ഹിന്ദുക്കള്‍ മാത്രമാണ്.'
                                                                             അജിത് സാഹി (തെഹല്‍ക എഡിറ്റര്‍ അറ്റ് ലാര്‍ജ്)
'പത്രാധിപര്‍ക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ഇന്ത്യന്‍ മാധ്യമ ലോകം.
പ്രതിരോധിക്കാന്‍ പത്രാധിപരില്ല.ബിസിനസ് വിഭാഗം വാര്‍ത്തയുടെനിയന്ത്രണംഏറ്റടുത്തിരിക്കുന്നു.
സംഗതിയുടെ യാഥാര്‍ഥ്യം അറിയാത്ത വായനക്കാര്‍ വായിക്കുന്നതല്ലാം വിശ്വസിച്ച് വഞ്ചിതരാവുന്നു.'
                                                                                ഡോ:സെബാസ്റ്റ്യന്‍ പോള്‍
'ലോകകമ്മ്യൂണിസ്റ്റ്പാര്‍ട്ടികളിലെനേതാക്കള്‍ഒത്തുചേര്‍ന്നത്പഞ്ചനക്ഷത്രഹോട്ടലിലായിരുന്നല്ലോമൂലധനവും മാനിഫെസ്റ്റോയുമൊക്കെ ആഗോളീകൃത ഘടനയില്‍ ചര്‍ച്ചചെയ്യാന്‍ പറ്റിയസ്ഥലംഈ
ഹോട്ടല്‍ തന്നെ.'
                                                                                ബാലചന്ദ്രന്‍ വടക്കേടത്ത്
'ഏതു സമൂഹത്തിലും വര്‍ണവിവേചനം ആഴത്തില്‍ വേരുകള്‍താഴ്ത്തിയിട്ടുണ്ട്.വിവേചനംഅനുഭവി
ക്കുന്നവര്‍തന്നെഅതിന്റെഇരകളാവുന്നതോടൊപ്പംഅതിന്റെവേട്ടക്കാരുമാവുന്നു.കൊളോണിയലിസംവിജയക്കോടിനാട്ടിയത്.നാടുകളിലെ കറുത്ത തംബ്രാക്കന്മാരുടെ സഹായത്തോടെയാണല്ലോ.സ്വാ
തന്ത്ര്യാനന്തര ഭാരതത്തിലെ ജയിലുകളില്‍പോലും ഇന്ത്യക്കാര്‍ ഭേദ്യം ചെയ്യപ്പെടുമ്പോള്‍  അമേരിക്കകാ രും വെള്ളക്കാരും സല്‍ക്കരിക്കപ്പെടുന്നുണ്ടാവും.'
                                                                                          ബാബു ഭരദ്വാജ്
'കലാപങ്ങള്‍ മുസ്ലിംകളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണെന്ന് ആരൊക്കെയോ സൃഷ്ടിച്ച
കള്ളക്കഥ തൊണ്ടതൊടാതെ വിഴുങ്ങുകയാണ് നമ്മുടെ മാധ്യമങ്ങളും പോലീസും നീതിന്യായ സംവി
ധാനങ്ങളും.'
                                                                                           ആനന്ദ് പട് വര്‍ധന്‍
'വിവിധ ക്രൈസ്തവ സമുദായങ്ങള്‍ അടിസ്ഥാന മാതൃകയാക്കിയിരുന്ന റോമന്‍ കാത്തോലിക്കാ
സഭയുടെ അധികാരഘടന തന്നെ തികച്ചും ജനാധിപത്യവിരുദ്ധമാണ്.ഇത് കണക്കിലെടുത്തുള്ള
ഒരു പുതിയ നിയമനിര്‍മാണമാണ് കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കിന്നാവശ്യം.'
                                                                                             കെ.സി.വര്ഗീസ്
'1992 ഡിസംബര്‍ ആറ് 1948ലെ ഗാന്ധിവധം പോലെ,1984ലെ സിഖ് വംശഹത്യപ്പോലെ,2002ലെ
ഗുജറാത്ത് വംശഹത്യപ്പോലെ,2008ലെ ഒറീസാ വംശ്യഹത്യപോലെ,ഓര്‍മകളില്‍ എരിയുന്ന കനലായി എന്നും കത്തിനില്‍ക്കണം.'
                                                                                            കെ.ഇ.എന്‍
'നാം ഇപ്പോള്‍ അനുഭവിച്ചുക്കൊണ്ടിരിക്കുന്നതു തിരിച്ചടികളാണ്.പതിറ്റാണ്ടുകള്‍ നീണ്ട ചെപ്പടിവിദ്യ
കളുടെയും വേണ്ടാത്തരങ്ങളുടെയും മൊത്തം ഫലമാണിത്.പാമ്പുചീറ്റുന്നതു നമ്മുടെ വിരിപ്പിനടിയില്‍
നിന്നുതന്നെയാണ്.ഭീകരത നിയന്ത്രിക്കാനുള്ള (അവസാനിപ്പിക്കാന്‍ എന്നു പറയുന്നതു വിഡ്ഢിത്തമാ
വും) ഒരേയൊരു വഴി കണ്ണാടിയിലെ കള്ളനെ തിരിച്ചറിയുകയാണ്.'
                                                                                          അരുന്ധതീ റോയ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ