രണ്ട് വാക്ക്


            ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിയോചിപ്പിക്കുന്നതിന്ന് വേണ്ടി പരശതം പ്രവാസികള്‍ ഇന്ന്‍ അറേബ്യന്‍ മണലാര്യണ്യത്തില്‍  ജീവിതം തള്ളിനീക്കുന്നവരുടെ കൂട്ടത്തില്‍ ഒരുവനായി ഈ വിനീതനും യു എ ഇയുടെ ഭാഗമായ ദുബൈയുടെ ഒരു കോണില്‍ തിരക്ക് പിടിച്ച ദിനങ്ങള്‍ നീക്കിക്കൊണ്ടിരിക്കുന്നു.അതിനിടയില്‍ കിട്ടുന്ന ഇത്തിരി ഇടവേളകളില്‍ ഒരു നല്ല കര്‍മ്മമാണെന്നുള്ള തിരിച്ചറിവിലാണ് ഒരു കൈ നോക്കിയാലോ എന്ന്‍ ആലോചിച്ചത്.
           ചെറുപ്പക്കാലം തൊട്ട് കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും മനസ്സിലാക്കിയ അറിവുകളുടെ 
കൂട്ടിയോചിപ്പിക്കലാണ്  ഇതിലൂടെ ഉദ്ദേശിക്കുന്നത്.അറിഞ്ഞ അറിവുകള്‍ നിങ്ങളുമായി പങ്കുവെക്കു 
ന്നതിലൂടെ  അതിലെ ഏതെങ്കിലും ഒരു പോസ്റ്റ്  നമ്മൂടെ  ജീവിതത്തില്‍ ഉപകാരപ്പെടുമ്മെങ്കില്‍ 
ഞാന്‍ കൃതഞ്ജനായി.അതോട് കൂടി പുതിയ പുതിയ  അറിവുകള്‍ നേടാന്‍ എനിക്കും പ്രേരണ കിട്ടും
എന്നതില്‍ എനിക്ക്  വിശ്വാസമുണ്ട്.കൂടാതെ എഴുത്തിനൊപ്പംതന്നെ എന്നെ സ്വാധീനിക്കുകയും 
ഒപ്പം നിങ്ങള്‍ക്ക്  ഉപകാരപ്രദമാകുമെന്ന്  ഞാന്‍ കരുതുന്ന  ആനുകാലിക  പ്രസക്തിയുള്ള  എന്റെ 
സഹോദരങ്ങളുടെ  പോസ്റ്റുകളും നിങ്ങളുടെ മുമ്പാകെ പുനര്‍വായനക്കായി ഇവിടെ ഇടുന്നതാണ്.
     'വായനയിലൂടെ അറിവ്   അറിവിലൂടെ ജീവിതവിജയം   ജീവിതവിജയത്തിന്ന്  നേരറിവ് '
എന്ന  ഒരു ആശയമാണ്  ഈ ബ്ലോഗ്  നിങ്ങള്‍ക്ക്  തരുന്നത്.ഈ ആശയം നിങ്ങള്‍ക്ക്  ഇഷ്ടമായെ ങ്കില്‍ 'നേരറിവ്' എന്ന ബ്ലോഗിന്ന്  നിങ്ങളുടെ വിലപ്പെട്ട ഒരു ലൈക്ക്  കൊടുക്കുമെന്ന്  പ്രത്യാശിക്കുന്നു.അതോട്  കൂടി, ഇതിലെ പോസ്റ്റുകള്‍ നല്ലതാണെന്ന്  അല്ലങ്കില്‍ ഉപകാരപ്രദമാ 
കുമെന്ന്‍ കരുതുന്നുവെങ്കില്‍ ആ പോസ്റ്റിന്നു ലൈക്ക്  ചെയ്ത്  സഹായിക്കുക.അതോടൊപ്പം 
നിങ്ങളറിഞ്ഞ അറിവ്  മറ്റുള്ളവര്‍ക്ക്  എത്തിക്കാന്‍ വേണ്ടി ഷയര്‍ ചെയ്യുമെന്ന് കരുതുകയും ചെയ്യുന്നു.
നിങ്ങളുടെ പ്രോള്‍സാഹനമാണ്  ഈ ബ്ലോഗിന്റെ വിജയത്തിന്ന്  ആധാരം.അത് നിങ്ങള്‍ 
തരുമെന്നുള്ള  ആത്മവിശ്വാസം എനിക്കുണ്ട്.
        കളിച്ചും ചിരിച്ചും ഗുണദോശിച്ചും ഞാനുണ്ട് നിങ്ങളുടെ കൂടെ,നിങ്ങളില്‍ ഒരുവനായിത്തന്നെ. നമുക്കൊരുമിച്ച് മുന്നോട്ട് പോകാം.ആശയങ്ങളും അറിവുകളും പരസ്പരം കൈമാറിക്കൊണ്ട്. പോരായ്മകള്‍ ചൂണ്ടി കാണിച്ചും അഭിപ്രായങ്ങള്‍ അറിയിച്ചും നേരറിവിന്റെ കൂടെ നിങ്ങള്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതിക്കോട്ടെ.ദൈവം നമുക്കെല്ലാവര്‍ക്കും നല്ലത് മാത്രം വരുത്തട്ടെ എന്ന 
പ്രാര്‍ത്ഥനയോടെ ,നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഈ വിനീതനെ ഉള്‍പ്പെടുത്തേണമേ എന്ന 
അപേക്ഷയോടെ നിങ്ങളുടെ സ്വന്തം വിനീതന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ