2012, ജൂൺ 12, ചൊവ്വാഴ്ച

കേരളത്തെ പോലിസ് സ്റ്റേറ്റ് ആക്കി മാറ്റുന്നത് അപകടകരം


കേരളത്തെ പോലിസ് സ്റ്റേറ്റ് ആക്കി മാറ്റുന്നത് അപകടകരം: നാസറുദ്ദീന്‍ എളമരം


താമരശ്ശേരി: കേരളത്തെ പോലിസ് സ്റ്റേറ്റാക്കി മാറ്റുന്നത് അപകടകരമാണെന്നും ഇതിന്റെ ഭാഗമാണു പോലിസിനെതിരേ പ്രസംഗിക്കുന്നതിന്റെ പേരില്‍ കേസ് എടുക്കുന്നതെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് നാസിറുദ്ദീന്‍ എളമരം.

കൊടുവള്ളി, തിരുവമ്പാടി മണ്ഡലം എസ്.ഡി.പി.ഐ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യരാജ്യത്തില്‍ പ്രധാനമന്ത്രി, പ്രസിഡന്റ് എന്നിവരടക്കം ഉന്നത ഭരണാധികാരികളെ വിമര്‍ശിക്കാമെന്നിരിക്കെ പോലിസിനെതിരേ പ്രസംഗിക്കുകയോ നിയമപരമായി പ്രതികരിക്കുകയോ ചെയ്യുന്നത് കുറ്റമായിമാറുന്നത് പൌരന്റെ അവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങിടലാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും നാസിറുദ്ദീന്‍ പറഞ്ഞു.

പോലിസിനെ വിമര്‍ശിക്കാന്‍ പാടില്ലെന്ന നിലപാട് മാറ്റുന്നത് വരെ എസ്.ഡി.പി.ഐ സമരരംഗത്തു വരും. പോലിസ് ആക്ടിലെ ദുരുപയോഗവകുപ്പുകള്‍ എടുത്തുമാറ്റണം.

 കേരളത്തില്‍ ആദ്യമായി കോണ്‍സന്‍ട്രേഷന്‍ ക്യാംപ് ഉണ്ടാക്കിയത് കോടിയേരിയായിരുന്നു. കോണ്‍ഗ്രസ്സിന്റെ കരിനിയമങ്ങള്‍ക്കെതിരേ പ്രതികരിച്ചവര്‍ അധികാരത്തില്‍ വന്നപ്പോഴാണ് പോലിസിനു അമിതാധികാരവും ജനവിരുദ്ധ അധികാരങ്ങളും നല്‍കിയത്.

ഇന്ന് ഇവയെല്ലാം സി.പി.എമ്മിനെ തിരിഞ്ഞു കുത്തുകയാണ്. കൊലപാതകങ്ങളും മൃഗീയാക്രമണങ്ങളും നടത്തി മറ്റുള്ളവരുടെ തലയില്‍ കെട്ടിക്കൊടുക്കലായിരുന്നു സി.പി.എം ചെയ്തത്.

കരിനിയമങ്ങള്‍ ഉണ്ടാക്കിയ കോടിയേരിയുടെ വീട്ടിലേക്ക് ആണ് ജയരാജന്‍മാര്‍ മാര്‍ച്ച് നടത്തേണ്ടതെന്നും എളമരം പറഞ്ഞു. സി. പി. എം നേതാക്കള്‍ അകത്തുപോവാതിരിക്കാന്‍ ലീഗ് താല്‍പ്പര്യം എടുക്കുന്നു. ഇത് നായനാര്‍ ഭരണകാലത്തു ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാരസ്മരണയാണ്. യു.ഡി.എഫും എല്‍.ഡി.എഫും പ്രത്യുപകാര രാഷ്ട്രീയമാണ് നടത്തുന്നത്. ഇത് ജനം തിരിച്ചറിഞ്ഞിട്ടുണ്െടന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡന്റ് എം ടി അബൂഹാജി അധ്യക്ഷത വഹിച്ചു. ഇസ്മായില്‍ കമ്മന, സി പി മജീദ് ഹാജി, മുഹമ്മദലി മാസ്റര്‍, ഇ നാസര്‍, അസീസ് മാസ്റര്‍ ചളിക്കോട്, ഇബ്രാഹിം നരിക്കുനി, കെ ജാഫര്‍ സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ