വായനയില്‍കൂടി അറിവ് അറിവില്‍കൂടി ജീവിത വിജയം ജീവിതവിജയത്തിന്ന് നേരറിവ് എന്ന ആശയമാണ് ഈ ബ്ലോഗ് മുന്നോട്ട് വെക്കുന്നത്.'നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക'എന്ന ഖുര്‍ആനിന്‍റെ അധ്യാപനം ഇവിടെ സ്മരണീയമാണ്.ഇനി നമ്മുടെ വിഷയത്തിലേക്ക് വരാം.ഫേസ് ബുക്കില്‍ ഒരു അകൌണ്ടും എടുത്ത് സുഹൃത്തുക്കളുടെ പോസ്റ്റുകളും മറ്റും ഷയര്‍ ചെയ്തു പൊരുന്നതിനിടയിലാണ് ഒരുദിവസം ഒലീവ് ബ്ലോഗിന്റെ ഫേസ്ബുക്ക് ചില ട്രിക്കുകള്‍ എന്ന പോസ്റ്റിന്റെ ലിങ്ക് കാണുന്നത്.സാധാരണ എനിക്കു താല്‍പര്യമുള്ള വിഷയങ്ങള്‍ പോസ്റ്റു ചെയ്യുന്ന ബ്ലോഗായതിനാല്‍ അതൊന്ന്‍ വായിക്കാനുള്ള ഉദ്ദേശത്തോടെ അവിടേക്ക് പോയി.അപ്പോഴാണ് കാണുന്നത് ഇപ്പോ ഇതൊന്നുമല്ല ട്രന്‍റ്, ബ്ലോഗെഴുത്താണ് എന്നത്.എന്നാല്‍ പിന്നെ എനിക്കും ഒന്ന്‍ തുടങ്ങി ക്കൂടെ.പിന്നെ അതായി ചിന്ത. പ്രാഥമിക വിവരങള്‍ ഒലീവില്‍നിന്നും കിട്ടിയിരുന്നു.പക്ഷേ അത് പോരാ,പിന്നെ അന്യേഷണമായി,പഠനമായി.അപ്പോള്‍ കണ്ടു മലയാളം ബ്ലോഗ് ഹെല്‍പ്പ് എന്ന ബ്ലോഗ്.വീണ്ടും മുന്നോട്ട് പോയപ്പോള്‍ ആദ്യാക്ഷരിയും കണ്ടു.
ഇപ്പോള്‍ ഏകദേശ വിവരങ്ങളൊക്കെയായി.അങ്ങനെ ആദ്യത്തെ എന്റെ ബ്ലോഗ് പിറവി യെടുത്തു ഗുരുമുഖം.ആയോധനവിദ്യകളുമായി ബന്ധപ്പെട്ട എന്റെ പഠനത്തിന്റെ അറിവുകള്‍ പങ്ക്
വെക്കുക എന്നതായിരുന്നു ഉദ്ദേശം.ചെറിയരീതിയില്‍ മുന്നോട്ട് പോകുമ്പോളാണ്,ആനുകാലിക
വിഷയങ്ങളുമായി സംവദിക്കുന്ന ഒരു ബ്ലോഗ്കൂടി വേണമെന്നുള്ള ചിന്ത വന്നത്.അങ്ങനെയാണ്
നേരറിവിന്റെ പിറവി.നമ്മള്‍ ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ ,സത്യത്തെ സത്യമായി തുറന്ന്‍ പറ
യാനുള്ള ഭയത്താല്‍ ,അല്ലങ്കില്‍ സത്യം പറഞ്ഞാല്‍ മറ്റുള്ളവര്‍ എന്ത് വിജാരിക്കും എന്നുള്ള ചിന്ത
യാല്‍ മനപ്പൂര്‍വ്വമെന്ന് പറയാവുന്ന രീതിയില്‍ വിഷയങ്ങളെ വളച്ചൊടിച്ച്,അര്‍ദ്ധസത്യങ്ങളായി
നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്ന നായകന്മാര്‍ ദൃശ്യ സ്രാവ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ അവര്‍ എന്താണ് പറയുന്നതെന്ന് അവര്‍ക്ക് പോലും നിശ്ചയമില്ലാത്ത രീതിയില്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ,യാഥാര്‍ഥ്യങ്ങള്‍ എന്താണെന്നുള്ളത് നമുക്കെങ്കിലും മനസ്സിലാക്കാന്‍ ഒരു എളിയ ശ്രമമെന്ന നിലയിലാണ് നേരറിവ് തുടങ്ങിയത്.
നമ്മള്‍ക്ക് അറിയുന്ന,നമ്മള്‍ പറയണമെന്ന്‍ ഉദ്ദേശിക്കുന്ന,പക്ഷേ എന്ത്കൊണ്ടോ പറയാന്‍
മടിക്കുന്ന വിഷയങ്ങളിലെ സത്യാവസ്ഥകള്‍ തുറന്നെഴുതുകയാണ് ഇവിടെ.നമ്മള്‍ക്ക് വേണ്ടി,നമ്മുടെ സമൂഹത്തിന്ന് വേണ്ടി,ഒരു നല്ല നാളേക്ക് വേണ്ടി.ഭയമില്ലാതെ,മുഖം നോക്കാതെ.
ദൈവം തന്ന നമ്മുടെ ആരോഗ്യത്തെ നിലനിര്‍ത്താന്‍ നാം ഗുരുമുഖത്തില്‍ കൂടി വ്യായാമം ചെയ്യാനുള്ള അറിവ് കിട്ടി.ജീവിത വിജയത്തിന്ന് നേരറിവ് വായിക്കാന്‍ തുടങ്ങി.ഇനി നമ്മുടെ
ശരീരത്തെ രോഗമുക്തമാക്കാനും,രോഗങ്ങള്‍ എന്തൊക്കെ,അതിനുള്ള പ്രതിവിധി എന്ത് എന്നും
നാം എന്തൊക്കെ കഴിക്കണം എന്നും ചെറുതായി മനസ്സിലാക്കാന്‍ നേരറിവ് ആരോഗ്യം എന്നതില്‍ കൂടി മനസ്സിലാക്കുന്നു.ഒപ്പം നമുക്കൊരു സംഘടന വേണ്ടേ ?കൂടുതല്‍ മനസ്സിലാക്കാന്‍
നേരറിവ് എന്റെ സംഘടന ഇവിടെയുണ്ട്.ഇനി കുറച്ച് ഉല്ലാസമാകാം.അതിന്ന്‍ ഇവിടെ പോകുക.
കൂടുതല്‍ വായിക്കുക,പഠിക്കുക,ചിന്തിക്കുക,മനസ്സിലാക്കുക.നല്ലതാനണ് മനസ്സിലായാല്‍
പിന്തുടരുക.മുന്നോട്ടുള്ള പ്രയാണത്തില്‍ .
സ്നേഹത്തോടെ വിനീതന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ