വടകര: അഴിമതി തുരത്തുക അധിനിവേശം ചെറുക്കുക എന്ന പ്രമേയവുമായി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) പ്രഥമ ജില്ലാ സമ്മേളനത്തിന് വടകര കുഞ്ഞാലി മരയ്ക്കാര്‍ നഗറില്‍ ഇന്ന് തുടക്കം. രാവിലെ ജില്ലാ പ്രസിഡന്റ് ടി കെ കുഞ്ഞമ്മദ് ഫൈസി പതാക ഉര്‍ത്തുന്നതോടെ രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിന് തുടക്കമാവും.
9.30ന് ടൌണ്‍ഹാളില്‍ പ്രതിനിധി സമ്മേളനം നടക്കും. സമ്മേളനം സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് സ്വകാര്യമേഖലാ സംവരണം വിഷയത്തില്‍ സെമിനാര്‍ നടക്കും. സി കെ നാണു എം.എല്‍.എ, എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍, എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍, ലോക് ജനശക്തി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എം മെഹബൂബ്, ബി.എസ്.പി സംസ്ഥാന കണ്‍വീനര്‍ രമേശ് നന്മണ്ട, മെക്ക സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എ എസ് കുഞ്ഞുമുഹമ്മദ്, എന്‍.സി.എച്ച്.ആര്‍.ഒ സംസ്ഥാന പ്രസിഡന്റ് കുന്നത്തൂര്‍ രാധാകൃഷ്ണന്‍, ദേശീയ കലാസംഘം ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍, ഫസല്‍ കാതിക്കോട്, കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി സി എ റഊഫ്, എം കൃഷ്ണകുമാര്‍, എം രമേശ് ബാബു, ബാബു പൂതംപാറ, ലീലാമ്മ ജോസ്, എം.എസ്.എം ജില്ലാ സെക്രട്ടറി സൈനുല്‍ ആബിദ്, എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി എം വി റഷീദ് മാസ്റര്‍, പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റിയംഗം അഡ്വ. റഫീഖ് കുറ്റിക്കാട്ടൂര്‍, അഡ്വ. കെ സുധാകരന്‍, പ്രോഗ്രാം കണ്‍വീനര്‍ മുസ്തഫ കൊമ്മേരി പങ്കെടുക്കും.
നാളെ വൈകീട്ട് അഞ്ചിന് ലിങ്ക് റോഡ് ജങ്ഷനില്‍ നിന്നാരംഭിക്കുന്ന ബഹുജനറാലി പുതിയബസ്്സ്റാന്റ്, എടോടി, പഴയ ബസ്സ്റാന്റ് വഴി കോട്ടപ്പറമ്പ് കുഞ്ഞാലിമരക്കാര്‍ നഗറില്‍ സമാപിക്കും. 6ന് നടക്കുന്ന പൊതുസമ്മേളനം എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും.
ദേശീയ ജനറല്‍ സെക്രട്ടറി സഫറുല്‍ ഇസ്ലാം ഖാന്‍, സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം, ദേശീയ സമിതിയംഗം അഡ്വ. കെ എം അശ്റഫ്, സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൌലവി, സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് ഫൈസി, സംസ്ഥാന സെക്രട്ടറിമാരായ വി ടി ഇഖ്റാമുല്‍ ഹഖ്, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന ട്രഷറര്‍ സാംകുട്ടി ജേക്കബ്, സംസ്ഥാന സമിതിയംഗംങ്ങളായ യഹയാ തങ്ങള്‍, യൂസുഫ് വയനാട്, പി അഹമ്മദ് ശരീഫ്, ജില്ലാ പ്രസിഡന്റ് ടി കെ കുഞ്ഞമ്മദ് ഫൈസി, ഇസമായില്‍ കമ്മന പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഇസമായില്‍ കമ്മന, കണ്‍വീനര്‍ എം വി റഷീദ് മാസ്റ്റര്‍, ജില്ലാ കമ്മിറ്റിയംഗം നജീബ് അത്തോളി, സാലിം അഴിയൂര്‍ പെങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ