2012, മേയ് 6, ഞായറാഴ്‌ച

സി.പി.എം സ്റാലിനിസം അവസാനിപ്പിക്കണം: പോപുലര്‍ ഫ്രണ്ട്




വടകര:  ടി പി ചന്ദ്രശേഖരനെ നിഷ്ഠൂരമായി വധിച്ച സി.പി.എം സ്റാലിനിസ്റ് ഭൂകരതയെ പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മറ്റി അപലപിച്ചു.
എന്തും ചെയ്യാന്‍ മടിക്കാത്ത അനുയായികളും എന്തിനേയും ന്യായീകരിക്കുന്ന നേത്വവും ഉണ്െടന്ന് കരുതി കണ്ണൂര്‍ ജില്ലയില്‍ നടപ്പാക്കിയ സി.പി.എം മനുഷ്യക്കുരുതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമം കേരള ജനതയോടുള്ള വെല്ലുവിളിയാണ്.
തലശ്ശേരി ഫസല്‍ കേസില്‍ അറസ്റ് ഭയന്ന് ഒളിവില്‍ കഴിയുന്നവരും പട്ടുവത്തെ ഷുക്കുറിനെ പാര്‍ട്ടി കോടതി വിചാരണ നടത്തി വധിച്ചവരും ചോരക്കൊതി തീരാതെ രാഷ്ട്രീയ എതിരാളിയും മുന്‍സഹപ്രവര്‍ത്തകനുമായ ടി പി ചന്ദ്ര ശേഖരനെ വധിച്ചത് വഴി സോവിയറ്റ് കാലത്തെ കിരാതമായ സ്റ്റാലിനിസവും ഷോവനിസവും തിരിച്ചുകൊണ്ടുവരാനാണ് ശ്രമിക്കുന്നത്.
പാര്‍ട്ടി നേതാക്കളുടെ പ്രസ്താവനകളും പാര്‍ട്ടി മാധ്യമങ്ങളുടെ നുണ പ്രചരണവുംഈ ഭീകരതയ്ക്കു പിന്നില്‍ ഉയര്‍ന്ന നേതൃത്വത്തിന്റെ പങ്കിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി നൌഷാദ്, ടി ബഷീര്‍, സി കെ അബ്ദുറഹീം, കെ പി സാദിഖ് സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ