2012, ജൂൺ 12, ചൊവ്വാഴ്ച

കേരളത്തെ പോലിസ് സ്റ്റേറ്റ് ആക്കി മാറ്റുന്നത് അപകടകരം


കേരളത്തെ പോലിസ് സ്റ്റേറ്റ് ആക്കി മാറ്റുന്നത് അപകടകരം: നാസറുദ്ദീന്‍ എളമരം


താമരശ്ശേരി: കേരളത്തെ പോലിസ് സ്റ്റേറ്റാക്കി മാറ്റുന്നത് അപകടകരമാണെന്നും ഇതിന്റെ ഭാഗമാണു പോലിസിനെതിരേ പ്രസംഗിക്കുന്നതിന്റെ പേരില്‍ കേസ് എടുക്കുന്നതെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് നാസിറുദ്ദീന്‍ എളമരം.

കൊടുവള്ളി, തിരുവമ്പാടി മണ്ഡലം എസ്.ഡി.പി.ഐ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യരാജ്യത്തില്‍ പ്രധാനമന്ത്രി, പ്രസിഡന്റ് എന്നിവരടക്കം ഉന്നത ഭരണാധികാരികളെ വിമര്‍ശിക്കാമെന്നിരിക്കെ പോലിസിനെതിരേ പ്രസംഗിക്കുകയോ നിയമപരമായി പ്രതികരിക്കുകയോ ചെയ്യുന്നത് കുറ്റമായിമാറുന്നത് പൌരന്റെ അവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങിടലാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും നാസിറുദ്ദീന്‍ പറഞ്ഞു.

പോലിസിനെ വിമര്‍ശിക്കാന്‍ പാടില്ലെന്ന നിലപാട് മാറ്റുന്നത് വരെ എസ്.ഡി.പി.ഐ സമരരംഗത്തു വരും. പോലിസ് ആക്ടിലെ ദുരുപയോഗവകുപ്പുകള്‍ എടുത്തുമാറ്റണം.

 കേരളത്തില്‍ ആദ്യമായി കോണ്‍സന്‍ട്രേഷന്‍ ക്യാംപ് ഉണ്ടാക്കിയത് കോടിയേരിയായിരുന്നു. കോണ്‍ഗ്രസ്സിന്റെ കരിനിയമങ്ങള്‍ക്കെതിരേ പ്രതികരിച്ചവര്‍ അധികാരത്തില്‍ വന്നപ്പോഴാണ് പോലിസിനു അമിതാധികാരവും ജനവിരുദ്ധ അധികാരങ്ങളും നല്‍കിയത്.

ഇന്ന് ഇവയെല്ലാം സി.പി.എമ്മിനെ തിരിഞ്ഞു കുത്തുകയാണ്. കൊലപാതകങ്ങളും മൃഗീയാക്രമണങ്ങളും നടത്തി മറ്റുള്ളവരുടെ തലയില്‍ കെട്ടിക്കൊടുക്കലായിരുന്നു സി.പി.എം ചെയ്തത്.

കരിനിയമങ്ങള്‍ ഉണ്ടാക്കിയ കോടിയേരിയുടെ വീട്ടിലേക്ക് ആണ് ജയരാജന്‍മാര്‍ മാര്‍ച്ച് നടത്തേണ്ടതെന്നും എളമരം പറഞ്ഞു. സി. പി. എം നേതാക്കള്‍ അകത്തുപോവാതിരിക്കാന്‍ ലീഗ് താല്‍പ്പര്യം എടുക്കുന്നു. ഇത് നായനാര്‍ ഭരണകാലത്തു ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാരസ്മരണയാണ്. യു.ഡി.എഫും എല്‍.ഡി.എഫും പ്രത്യുപകാര രാഷ്ട്രീയമാണ് നടത്തുന്നത്. ഇത് ജനം തിരിച്ചറിഞ്ഞിട്ടുണ്െടന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡന്റ് എം ടി അബൂഹാജി അധ്യക്ഷത വഹിച്ചു. ഇസ്മായില്‍ കമ്മന, സി പി മജീദ് ഹാജി, മുഹമ്മദലി മാസ്റര്‍, ഇ നാസര്‍, അസീസ് മാസ്റര്‍ ചളിക്കോട്, ഇബ്രാഹിം നരിക്കുനി, കെ ജാഫര്‍ സംസാരിച്ചു.

2012, മേയ് 24, വ്യാഴാഴ്‌ച

സി.പി.എമ്മിന്റെ കലാപനീക്കങ്ങളെ കരുതിയിരിക്കുക: പോപുലര്‍ ഫ്രണ്ട്




കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ മറവില്‍ മലബാറില്‍ സി.പി.എം നടത്താനിരുന്ന വന്‍ കലാപത്തിന്റെ സൂചനകളാണ് പുറത്തു വന്നിരിക്കുന്നതെന്നു പോപുലര്‍ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്്ദുല്‍ ഹമീദ് പറഞ്ഞു.

ഇതിനെതിരേ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണം. കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ച ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണദ്ദേഹം ഇങ്ങനെ പറഞ്ഞത്. ചന്ദ്രശേഖരന്റെ ഭാര്യ രമ, രമയുടെ പിതാവ് മാധവന്‍ തുടങ്ങിയവരുമായി അദ്ദേഹം സംസാരിച്ചു. പാര്‍ട്ടി വിട്ട് ആര്‍.എം.പി രൂപീകരിച്ച ചന്ദ്രശേഖരനെ വധിക്കുകയും അതിന്റെ കുറ്റം എന്‍.ഡി.എഫിനു മേല്‍ചാര്‍ത്തി വന്‍ കലാപം നടത്താനുമാണ് സി.പി.എം പദ്ധതിയിട്ടത്. കൊലയാളികളുടെ വാഹനത്തിനു മുകളില്‍ ‘മാശാ അല്ലാഹ്’ എന്ന അറബി സ്റിക്കര്‍ പതിച്ചതും പാര്‍ട്ടി പത്രവും ചാനലും മതതീവ്രവാദ ബന്ധത്തെക്കുറിച്ച കഥ പ്രചരിപ്പിക്കുന്നതും കൊടി സുനിയുടെ കൂട്ടാളിയായ റഫീഖിനെ എന്‍.ഡി.എഫായി ചിത്രീകരിച്ചതുമെല്ലാം ആസൂത്രിതമാണ്. ഇതുവരെ പുറത്തു വന്ന വിവരങ്ങള്‍ വിരല്‍ ചൂണ്ടുന്നതങ്ങോട്ടാണ്. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളാണ് പരിക്കേറ്റ കൊലയാളിക്ക് ചികില്‍സ ഉറപ്പാക്കിയത്. കൊലയ്ക്കു ശേഷം പ്രതികളെത്തിയത് കൂത്ത് പറമ്പ് ഓഫിസിലാണ്. 2006ല്‍ തലശ്ശേരിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് ഫസലിനെ ക്രൂരമായി വധിച്ചതിനു ശേഷം കുറ്റം ആര്‍.എസ്.എസിനു മേല്‍ ചാര്‍ത്തി അവിടെയും വര്‍ഗീയ കലാപത്തിനു സി.പി.എം പദ്ധതിയിട്ടതായാണ് ഇപ്പോള്‍ സി.ബി.ഐ കണ്െടത്തിയത്. ഫസലിനെയും ചന്ദ്രശേഖരനെയും കൊല്ലിച്ചത് ഒരേ സംഘമാണെന്നും അബ്്ദുല്‍ഹമീദ് പറഞ്ഞു.

2012, മേയ് 19, ശനിയാഴ്‌ച

കോടിയേരിയല്ല ആഭ്യന്തരമന്ത്രിയെന്ന് പോലിസ് മേധാവിയെ ബോധ്യപ്പെടുത്തണം: പോപുലര്‍ ഫ്രണ്ട്




കോഴിക്കോട്:സി.പി.എം നേതാക്കളുടെ ഭീഷണിക്കു വഴങ്ങി ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ ജാമ്യം നല്‍കി വിട്ടയക്കുന്ന പോലിസിന് ഇടതു ഭരണത്തിന്റെ ബാധ വിട്ടുമാറിയിട്ടില്ലെന്നു പോപുലര്‍ ഫ്രണ്ട്  സംസ്ഥാന സമിതി യോഗം ആരോപിച്ചു. ചന്ദ്രശേഖരന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നു പോലും പറയാന്‍ മടിക്കുന്ന സംസ്ഥാന പോലിസ് മേധാവി ജേക്കബ് പുന്നൂസ് പോലിസിനെ നയിക്കുന്നതെങ്ങോട്ടാണെന്നു വ്യക്തമാണ്. കോടിയേരി ബാലകൃഷ്ണനല്ല, തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ആഭ്യന്തര വകുപ്പ് കയ്യാളുന്നതെന്ന് ജേക്കബ് പുന്നൂസിനെ ബോധ്യപ്പെടുത്താന്‍ യു.ഡി.എഫ് സര്‍ക്കാരിന് ബാധ്യതയുണ്െടന്നും യോഗം ചൂണ്ടിക്കാട്ടി.

എം വി ജയരാജന്റെ കുത്തിയിരിപ്പ് സമരത്തെത്തുടര്‍ന്ന് വിട്ടയച്ച കൂത്തുപറമ്പ് ഏരിയാ ഓഫിസ് സെക്രട്ടറി ബാബു,ടി പിയുടെ നിഷ്ഠുരമായ കൊലപാതകത്തിനു പിന്നില്‍ ഗൂഢാലോചന നടത്തിയ ഉന്നത നേതാക്കളെക്കുറിച്ചറിയാവുന്നയാളാണ്. പാര്‍ട്ടി നേതാക്കളുടെ കുത്തിയിരിപ്പ് സമരമാണ് പ്രതികളെ വിട്ടയക്കാനുള്ള വഴിയെന്ന സന്ദേശമാണ് ഈ പോലിസ് നടപടി നല്‍കുന്നത്.

ഇടതു ഭരണകാലത്ത് ബീമാപള്ളിയില്‍ ആറ് മനുഷ്യജീവനെടുത്ത പോലിസ് നടപടിയെയും ന്യായീകരിച്ചയാളാണ് ഡി.ജി.പി. താന്‍ സി.പി.എം മെമ്പര്‍ഷിപ്പുളള സജീവ പ്രവര്‍ത്തകനാണെന്നും പാര്‍ട്ടിക്കു വേണ്ടി നടത്തിയ അക്രമങ്ങളാണ് ഗുണ്ടാ ആക്റ്റ് പ്രകാരമുള്ള ലിസ്റില്‍ പെടുത്തിയതെന്നും രേഖപ്പെടുത്തി കൊടി സുനി ഉപദേശക സമിതിക്ക് നല്‍കിയ അപ്പീല്‍ അപേക്ഷ മാധ്യമങ്ങള്‍ പുറത്തു കൊണ്ടു വന്നതോടെ ക്വട്ടേഷന്‍ സംഘമല്ല, പാര്‍ട്ടിയുടെ പരിശീലനം സിദ്ധിച്ച കൊലയാളി സംഘമാണ് ടി പി വധത്തിന് പിന്നിലെന്നു വ്യക്തമായിരിക്കുന്നു.

മാധ്യമങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും പിണറായി വിജയന്റെ ക്വട്ടേഷന്‍ പ്രയോഗത്തിന്റെ കെണിയില്‍ നിന്ന് പുറത്തു വരണം. കൊടി സുനിയും അന്ത്യേരി സുരയുമടക്കം സി.പി.എം പോറ്റി വളര്‍ത്തിയ വിഷസര്‍പ്പങ്ങളാണ് നാട്ടില്‍ അശാന്തി വിതക്കുന്നത്. മാര്‍ക്സിസ്റ്റ് കൊലക്കത്തി രാഷ്ട്രീയത്തിനെതിരേ മൌനം ഭജിക്കുന്ന ചില സാംസ്ക്കാരിക പ്രവര്‍ത്തകര്‍ കേരളത്തിന്റെ സാംസ്ക്കാരിക രംഗം മലിനപ്പെടുത്തുകയാണെന്നും യോഗം കുറ്റപ്പെടുത്തി.

സംസ്ഥാന പ്രസിഡന്റ് കരമന അശ്്റഫ് മൌലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്്ദുല്‍ ഹമീദ് റിപോര്‍ട്ട് അവതരിപ്പിച്ചു. കെ എച്ച് നാസര്‍, ടി കെ അബ്്ദുസ്സമദ്, സി എ ഹാരിസ്, സി പി മുഹമ്മദ് ബഷീര്‍ സംസാരിച്ചു

2012, മേയ് 13, ഞായറാഴ്‌ച

സംവരണത്തെ എതിര്‍ക്കുന്നവര്‍ സമര ചരിത്രത്തെ മറക്കരുത്: എം കെ മനോജ്കുമാര്‍





പന്തളം: സംവരണത്തെ എതിര്‍ക്കുന്നവര്‍ സമര ചരിത്രത്തെ മറക്കരുതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ അഭിപ്രായപ്പെട്ടു. പന്തളം വ്യാപാര ഭവനില്‍ പത്തനംതിട്ട ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള സ്വകാര്യമേഖലയിലെ സംവരണം എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമുതലിന്റെ ഉടമസ്ഥര്‍ സ്വകാര്യ മുതലാളിമാര്‍ ആവുകയും ഇന്ത്യയിലെ ദരിദ്രരുടെ വിയര്‍പ്പിന്റെ അംശം കൊണ്ട് നേടിയതെല്ലാം കുത്തകകള്‍ക്ക് തീറെഴുതുകയുമാണെന്നായിരുന്നു സെമിനാറില്‍ ഉയര്‍ന്ന അഭിപ്രായം. പൊതു ഖജനാവിന്റെ ആനുകൂല്യങ്ങള്‍ കൊണ്ട് തടിച്ചു കൊഴുക്കുന്ന സ്വകാര്യമേഖല സാമൂഹിക നീതി സംരക്ഷണത്തില്‍ പിന്നോക്കകാരെ അവഗണിക്കുകയാണെന്നും സെമിനാര്‍ സൂചിപ്പിച്ചു. സര്‍ക്കാരുകള്‍ മാറുന്നതല്ലാതെ അവഗണിക്കപ്പെടുന്നവനോടുള്ള മനോഭാവം മാറുന്നില്ലെന്നായിരുന്നു പൊതു അഭിപ്രായം. ഒന്നിച്ചു നിന്നാല്‍ മാത്രമേ ഈ ആനുകൂല്യങ്ങള്‍ നേടാന്‍ കഴിയൂ എന്ന് സെമിനാര്‍ ഓര്‍മ്മിപ്പിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന സമിതിയംഗം ഒ അലിയാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഖജാന്‍ജി മന്‍സൂര്‍ അധ്യക്ഷത വഹിച്ചു. ആര്‍.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് ജ്യോതിഷ് പെരുമ്പുളിക്കല്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് എച് സക്കീര്‍ സംസാരിച്ചു.

2012, മേയ് 12, ശനിയാഴ്‌ച

സി.പി.എമ്മും ലീഗും രാഷ്ട്രീയ അസഹിഷ്ണുത അവസാനിപ്പിക്കണം: എസ്.ഡി.പി.ഐ




കണ്ണൂര്‍: സി.പി.എമ്മും ലീഗും അവരവരുടെ ശക്തി കേന്ദ്രങ്ങളി ല്‍ മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തനം സ്വാതന്ത്യ്രം ന ല്‍കാത്തതാണ് ജില്ലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുന്നതെന്നും ഇത്തരത്തിലുള്ള അസഹിഷ്ണുത അവസാനിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാവണമെന്നും എസ്.ഡി.പി.ഐ ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് സാമുദായിക നിറം നല്‍കി വര്‍ഗീയ വല്‍ക്കരിച്ച് നേട്ടം കൊയ്യാനാണ് മുസ്്ലിം ലീഗും സി.പി.എമ്മും ശ്രമിക്കുന്നത്. ഇത്തരക്കാര്‍ ഇപ്പോ ള്‍ ക്വാട്ടേഷന്‍ രാഷ്ട്രീയത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഒഞ്ചിയത്ത് ടി പി ചന്ദ്രശേഖരന്റെ ദാരുണ കൊലപാതകത്തില്‍ പോലും കണ്ണൂരിലെ ക്വട്ടേഷന്‍ രാഷ്ട്രീയത്തിന്റെ പങ്ക് പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.
ഭരണ സ്വാധീനമുപയോഗിച്ച് ജില്ലയില്‍ മുസ്്ലിം ലീഗും ക്വട്ടേഷന്റെ തണല്‍ പറ്റുകയാണെന്നും പ്രമേയം കുറ്റപ്പെടുത്തി. തറ വിസ്തൃതിയുടെയും നിര്‍മിതിയുടെ ഘടകങ്ങളുടെയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കെട്ടിട നികുതി വര്‍ധനവ് ജനദ്രോഹപരമാണ്. ഇത് അഴിമതിക്ക് വകവെയ്ക്കുമെന്നും സമ്മേളനം അംഗീകരിച്ചി പ്രമേയത്തില്‍ വ്യക്തമാക്കി. നൂറുകണക്കിന് ജനങ്ങള്‍ ദിവസവും എത്തിച്ചേരുന്ന പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മാലിന്യ നിക്ഷേപം കൊണ്ട് പൊറുതിമുട്ടുന്ന ജില്ലയിലെ പെട്ടിപ്പാലം, ചേലോറ നിവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാവണം.
മാലിന്യത്താല്‍ വീര്‍പ്പുമുട്ടി കുടിവെള്ളം പോലും മലിനപ്പെടുന്നതും വിവിധതരം രോഗങ്ങളും കുട്ടികളില്‍ ആരോഗ്യ പ്രശ്നം സൃഷ്ടിക്കുകയും ചെയ്യുന്നത് അധികാരികള്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും സമ്മേളനം മുന്നറിയിപ്പ് നല്‍കി.ജില്ലാപ്രസിഡന്റ് കെ മുഹമ്മദ് കുഞ്ഞി, സജീര്‍ കീച്ചേരി, ബി ഹാഷിം, ശംസുദ്ദീന്‍ മൌലവി പ്രമേയം അവതരിപ്പിച്ചു.

2012, മേയ് 11, വെള്ളിയാഴ്‌ച

അഞ്ചാംമന്ത്രി: ലീഗ് വാദിച്ചത് അലിക്കു വേണ്ടി-അബ്ദുല്‍ മജീദ് ഫൈസി





കണ്ണൂര്‍: അഞ്ചാംമന്ത്രിക്കു വേണ്ടിയല്ല ലീഗ് വാദിച്ചതും സമ്മര്‍ദ്ധം ചെലുത്തിയതെന്നും അലിയെന്ന വ്യക്തിക്കു വേണ്ടിയായിരുന്നുവെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസി. എസ്.ഡി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കണ്ണൂര്‍ ചേംബര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചാംമന്ത്രി പദവി കൊണ്ട് സമുദായത്തിനോ ലീഗിനോ യാതൊരു നേട്ടവുമില്ല. അലിയുമായി ലീഗുണ്ടാക്കിയ ധാരണ അതാണ്. പ്രതികളെ നിരപരാധികളാക്കാനും നിരപരാധികളെ പ്രതികളാക്കാനും നീക്കം നടക്കുന്നു. ഇതാണ് കേരളത്തില്‍ രാഷ്ട്രീയാക്രമങ്ങള്‍ തുടരാന്‍ കാരണം. അക്രമരാഷ്ട്രീയം ആവര്‍ത്തിക്കുന്നതിന്റെ കാരണങ്ങളിലേക്ക് സമാധാനം ആഗ്രഹിക്കുന്നവരെ തിരിച്ചുകൊണ്ടുവരണം. ആദര്‍ശത്തില്‍ യാതൊരു സത്യസന്ധതയും പുലര്‍ത്താത്തവരാണ് രാഷ്ട്രീയ നേതാക്കള്‍ മുതല്‍ മതമേലധ്യക്ഷന്‍മാര്‍ വരെ. സമുദായ സംഘടനകളുടെ പിന്തുണ ലഭിക്കാന്‍ പൊതുഖജനാവിലെ പണം ഇവര്‍ക്ക് യഥേഷ്ടം നല്‍കുകയാണു സര്‍ക്കാര്‍. എന്‍.എസ്.എസ്സിന് തിരുവനന്തപുരത്തും എസ്.എന്‍.ഡി.പിക്ക് ആലപ്പുഴയിലും സര്‍ക്കാര്‍ഭൂമി അനുവദിച്ചത് ഇതിനു ഉദാഹരണമാണ്. തെറ്റായ സംസ്കാരം സമുദായ സംഘടനാ നേതാക്കളെ പഠിപ്പിക്കുകയാണ് ഭരണകൂടം. അഴിമതി വളര്‍ത്തുന്ന സംസ്കാരമാണ് രാഷ്ട്രീയക്കാര്‍ പുതുതലമുറയെ പഠിപ്പിക്കുന്നത്. ആദര്‍ശത്തിന്റെ മാര്‍ഗമല്ല, അക്രമത്തിന്റെ വഴിയാണ് കണ്ണൂരില്‍ രാഷ്ട്രീയ പ്രതിയോഗികള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍, സംസ്ഥാന സെക്രട്ടറി യൂസഫ് വയനാട്, സംസ്ഥാന കമ്മിറ്റിയംഗം റോയ് അറക്കല്‍, ജില്ലാ ജനറല്‍ സെക്രട്ടറി നൌഷാദ് പുന്നക്കല്‍, ജില്ലാ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു.

2012, മേയ് 6, ഞായറാഴ്‌ച

ഭയത്തില്‍ നിന്നു മോചനമേകാന്‍ കര്‍മപദ്ധതികള്‍ ആവിഷ്കരിക്കും




കോഴിക്കോട്: ഇടതുപക്ഷ ഏകോപനസമിതി നേതാവ് ടി പി ചന്ദ്രശേഖരന്റെ ദാരുണവും കിരാതവുമായ കൊലപാതകത്തില്‍ എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ് അതീവ ഉത്കണ്ഠ രേഖപ്പെടുത്തി.
തന്റെ ജീവന് ഭീഷണിയുണ്െടന്ന് ചന്ദ്രശേഖരന്‍ പറഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, ഡി.ജി.പി ജേക്കബ് പുന്നൂസ്  എന്നിവര്‍ പറയുമ്പോള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്ത്വം ഉറപ്പുവരുത്തേണ്ട ഭരണകൂടത്തിന്റെ നിസ്സഹായാവസ്ഥായാണ് പ്രകടമാവുന്നത്. മുസ്്ലിം ലീഗ് ഭരിക്കുമ്പോള്‍ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടതും പേരാമ്പ്രയില്‍ ഇന്നലെ ലീഗ് പ്രവര്‍ത്തകര്‍ നാഷണല്‍ കോണ്‍ഫറന്‍സ് സംസ്ഥാന സെക്രട്ടറി എന്‍ കെ അബ്ദുല്‍ അസീസിനെ അക്രമിച്ചതും നാദാപുരം മേഖലയില്‍ സി.പി.എം പാര്‍ട്ടി കോടതി നടപ്പാക്കുന്ന അതിക്രമങ്ങളും ഭരണകൂട വീഴ്ചയുടെ ഉദാഹരണങ്ങളാണ്.
 ഈ അവസരത്തില്‍ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ ഭയത്തില്‍ നിന്നും മോചനം ഏകാനും എസ്.ഡി.പി.ഐ കര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് ജില്ലയില്‍ വ്യാപകമായി പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു.
അക്രമരാഷ്ട്രീയത്തിനെതിരേ ഇന്നു മണ്ഡലം കേന്ദ്രങ്ങളില്‍ മൌനജാഥയും ഉപവാസ സമരവും സംഘടിപ്പിക്കും.
ജില്ലാ പ്രസിഡന്റ് കുഞ്ഞമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം ടി അബുഹാജി, ജനറല്‍ സെക്രട്ടറി ഇസ്മായില്‍ കരമന, സെക്രട്ടറിമാരായ എം വി റഷീദ് മാസ്റര്‍, മുസ്തഫ കൊമ്മേരി, ട്രഷറര്‍ സി മുഹമ്മദ് മാസ്റര്‍ സംസാരിച്ചു.