2012, മേയ് 6, ഞായറാഴ്‌ച

സി.പി.എം രാഷ്ട്രീയ ഫാഷിസത്തിന് കൂച്ചുവിലങ്ങിടണം: എസ്.ഡി.പി.ഐ




വാണിമേല്‍: രാഷ്ട്രീയ എതിരാളികളെ കൊലക്കത്തിക്കിരയാക്കുന്ന സി.പി.എമ്മിന്റെ രാഷ്ട്രീയ ഫാഷിസത്തിന് കൂച്ചുവിലങ്ങിടാന്‍ അധികാരികള്‍ തയ്യാറാവണമെന്ന് എസ്.ഡി.പി.ഐ നാദാപുരം മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു.
 മേഖലയില്‍ സി.പി.എം തുടരുന്ന അക്രമരാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഇരയാണ് ടി പി.
ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ഭരണകൂടം തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
 പ്രസിഡന്റ് ടി വി ഹമീദ് അധ്യക്ഷത വഹിച്ചു. സി കെ സുബൈര്‍, ഉമര്‍ കാല്ലോളി മുനീര്‍ പേരോട് സംസാരിച്ചു.
വാണിമേല്‍: റവല്യൂഷനറി നേതാവ് ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഭൂമിവാതുക്കല്‍ ടൌണില്‍ പ്രകടനം നടത്തി.
സി കെ സുബൈര്‍, എന്‍ പി സുബൈര്‍, എ പി നാസര്‍ നേതൃത്വം നല്‍കി.
നാദാപുരം: റവല്യൂഷനറി മാര്‍ക്സിസ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ നേതൃത്വത്തില്‍ നാദാപുരത്ത് പ്രകടനം നടന്നു.
 മുനീര്‍ പേരോട്, ലത്തീഫ് കല്ലാച്ചി, ഹബീബ് തങ്ങള്‍, സലിം നേതൃത്വം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ